Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ...

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ ഇ​ന്ന്

text_fields
bookmark_border
Quran
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ 42ാമ​ത് ഘ​ട്ടം വെ​ള്ളി​യാ​ഴ്ച. ഇ​സ്‍ലാ​ഹി സെൻറ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ഖു​തു​ബ ന​ട​ത്ത​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​ര​ശേ​ഷ​മാ​ണ് പ​രീ​ക്ഷ. ഖു​ർ​ആ​നി​ലെ ആ​റാം അ​ധ്യാ​യം സൂ​റ​ത്തു​ൽ അ​ൻ​ആം ഒ​ന്നു​മു​ത​ൽ 55 വ​രെ​യു​ള്ള ആ​യ​ത്തു​ളാ​ണ് സി​ല​ബ​സ്.

50 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​റ്റ​വാ​ക്കി​ൽ ഉ​ത്ത​രം എ​ഴു​താ​വു​ന്ന രീ​തി​യി​ലാ​ണ് പ​രീ​ക്ഷ. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വ്വേ​റെ പ​രീ​ക്ഷ​ക​ൾ ന​ട​ക്കും. അ​ബ്ബാ​സി​യ, മെ​ഹ​ബു​ള്ള, അ​ഹ​മ്മ​ദി, മം​ഗ​ഫ്, അ​ബൂ​ഹ​ലി​ഫ, ഖൈ​ത്താ​ൻ, റി​ഗ​യ്, സാ​ൽ​മി​യ, ഷ​ർ​ക്, ഫൈ​ഹ, ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, ഖു​ർ​ത്തു​ബ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് സെൻറ​ർ വെ​ബ്സൈ​റ്റ് www.ayaathqhlc. comൽ ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICTestKuwait news
News Summary - KKIC Quran Knowledge Test on friday
Next Story