Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികളുടെ സർഗ്ഗാവിഷ്കാരങ്ങളുമായി ‘അൽവാൻ’; കെ.കെ.ഐ.സി മദ്റസ മാഗസിൻ പ്രകാശനം ചെയ്തു

text_fields
bookmark_border
വിദ്യാർഥികളുടെ സർഗ്ഗാവിഷ്കാരങ്ങളുമായി ‘അൽവാൻ’; കെ.കെ.ഐ.സി മദ്റസ മാഗസിൻ പ്രകാശനം ചെയ്തു
cancel
camera_alt

കെ.കെ.ഐ.സി ഫർവാനിയ മദ്റസ മാഗസിൻ അൽ അമീൻ പ്രകാശനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെൻ്റർ (കെ.കെ.ഐ.സി) ഫർവാനിയ മദ്റസ മാഗസിൻ പ്രകാശനം ചെയ്തു. ‘അൽവാൻ’ എന്ന പേരിലുള്ള മാഗസിൻ കെ.കെ.ഐ.സി എഡ്യൂക്കേഷൻ അസി.സെക്രട്ടറി അൽ അമീൻ പ്രകാശനം ചെയ്തു. മദ്റസ സദർ മുദരിസ് സ്വാലിഹ് സുബൈർ അധ്യക്ഷത വഹിച്ചു. ശബീർ സലഫി സ്വാഗതവും ജാഫർ തൃശൂർ നന്ദിയും പറഞ്ഞു.

കാലിക പ്രസക്തവും ആത്മീയവുമായ വിജ്ഞാന ബോധവൽക്കരണവും , വിദ്യാർഥികളുടെ കാലിഗ്രാഫി, കഥ, കവിത, ചിത്ര രചന എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. മദ്റസ വിദ്യാർഥികൾ,രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സൃഷ്ടികൾ മാഗസിനിൽ ഉണ്ട്. മാഗസിൻ പ്രവർത്തനങ്ങൾക്ക് നൗഫൽ ഒട്ടുമ്മൽ, യാസർ പയ്യോളി, ശബൽ ബഷീർ, മുത്തലിബ്, അസ്ലം ആലപ്പുഴ, റിദ്‌വാൻ ജാഫർ, റുഖിയ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Madrasa Magazine launched
Next Story