കെ.കെ.ഐ.സി ഖൈത്താൻ യുനിറ്റ് വിന്റർ പിക്നിക്
text_fieldsകെ.കെ.ഐ.സി ഖൈത്താൻ യുനിറ്റ് വിന്റർ പിക്നിക്കിൽ ഓർഗനൈസേഷൻ സെക്രട്ടറി സ്വാലിഹ് സുബൈർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖൈത്താൻ യൂനിറ്റ് ആഭിമുഖ്യത്തിൽ 'സുഹ്ബ 2026' എന്ന പേരിൽ പിക്നിക്കും സാഹിത്യ സമാജവും സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന സംഗമം കെ.കെ.ഐ.സി കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി സ്വാലിഹ് സുബൈർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ശുഹൈബ് സി.എം അധ്യക്ഷതവഹിച്ചു.
കേന്ദ്ര ക്രിയേറ്റിവിറ്റി സെക്രട്ടറി ഷബീർ സലഫി ഉദ്ബോധനം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ മജിദ് മദനി സ്വാഗതവും യൂനിറ്റ് ക്രിയേറ്റിവിറ്റി സെക്രട്ടറി യാസർ പയ്യോളി നന്ദിയും പറഞ്ഞു. കായിക വിനോദ വിജ്ഞാന മത്സരങ്ങൾ നടത്തി. നൗഫൽ കോടാലി, മുജീബ്റഹ്മാൻ, ഷാബിൻ, ശബൽ ബഷീർ, ഫസീഹ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

