Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഖൈത്താൻ യൂനിറ്റ് സമ്മേളനം

text_fields
bookmark_border
kkic
cancel
camera_alt

കെ.കെ.ഐ.സി ഖൈത്താൻ യൂനിറ്റ് സമ്മേളനം ഉദ്ഘാടനം വിസ്‌ഡം സോഷ്യൽ വെൽഫെയർ സംസ്ഥാന കൺവീനർ ടി.പി. അബ്ദുൽ അസീസ് നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: കേരള ഇസ്‍ലാഹി സെന്റർ 'മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ'എന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി ഖൈത്താൻ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഹെമ്പല്‍ ബിൽഡിങ് ഹാളിൽ കെ.കെ.ഐ.സി മുൻ ജനറൽ സെക്രട്ടറിയും, വിസ്ഡം സംസ്ഥാന സോഷ്യൽ വെൽഫെയർ കൺവീനറുമായ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

നമസ്കാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കെ. അബ്ദുൽ മജീദ് മദനി ക്ലാസെടുത്തു. മുഹമ്മദ് നബിയുടെ നമസ്കാരം എന്ന വിഷയത്തിൽ നടന്ന ചോദ്യോത്തര പരിപാടിക്ക് ഇഹ്സാൻ അൽഹികമി, മുസ്തഫ സഖാഫി അൽ കാമിലി, എ.പി. ഷബീർ സലഫി, കെ.പി. യാസിർ അൻസാരി, മജീദ് മദനി എന്നിവർ നേതൃതം നൽകി. ഖൈത്താൻ യൂനിറ്റ് പ്രസിഡൻറ് ഷബീർ സലഫി അധ്യക്ഷത വഹിച്ചു.യൂനിറ്റ് എക്സിക്യൂട്ടിവ് മെമ്പർ അബ്ദുൽ കലാം ലബ്ബ സ്വാഗതവും യൂനിറ്റ് ട്രഷറർ കെ.പി. യാസിർ അൻസാരി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Khaitan Unit Conference
Next Story