കെ.കെ.ഐ.സി ഇന്റർ മദ്റസ സർഗവസന്തം; സാൽമിയ മദ്റസക്ക് ഓവറോൾ ചാമ്പ്യൻഷിപ്
text_fieldsഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ സാൽമിയ മദ്റസ ട്രോഫി സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഇന്റർ മദ്റസ സർഗ വസന്തം ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്നു. അബ്ബാസിയ, ഫർവാനിയ, ഫഹാഹീൽ, സാൽമിയ, ജഹറ മദ്റസകളിലെ വിദ്യാർഥികൾ മാറ്റുരച്ചു. സർഗ വസന്തം, ഇസ്ലാമിക ഗാനം മലയാളം, ഇസ്ലാമിക ഗാനം അറബി, കഥപറയൽ, പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, സംഘഗാനം, ആക്ഷൻ സോങ്, പവർ പോയന്റ് പ്രസന്റേഷൻ, ടെഡ് ടോക് എന്നീ സ്റ്റേജ് ഇന മത്സരങ്ങളും, കളറിംങ്, മെമ്മറി ടെസ്റ്റ്, ഹാൻഡ് റൈറ്റിംങ് അറബിക്, പദനിർമ്മാണം അറബിക്, ഷോർട്ട് വീഡിയോ മേക്കിങ്, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ സ്റ്റേജിതര മത്സരങ്ങളും സംഘടിപ്പിച്ചു.
ക്വിസ് മത്സരവും നടന്നു.153 പോയന്റോടെ സാൽമിയ മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. 141 പോയന്റ് നേടിയ ഫർവാനിയ മദ്റസ രണ്ടാം സ്ഥാനവും,139 പോയന്റോടെ ഫഹാഹീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂറും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

