ഉംറ തീർഥാടകർക്കായി സംഗമം ഒരുക്കി കെ.കെ.ഐ.സി ഹജ്ജ് ആൻഡ് ഉംറ വിഭാഗം
text_fieldsകെ.കെ.ഐ.സി ഉംറ സംഗമത്തിൽ ജനറൽ സെക്രട്ടറി എൻജിനീയർ സുനാഷ് ഷുക്കൂർ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ (കെ.കെ.ഐ.സി) ഹജ്ജ് ആൻഡ് ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉംറ നിർവഹിച്ച് മടങ്ങിയവരുടെ സംഗമം സംഘടിപ്പിച്ചു. ശർഖ് അവാദി ഓഡിറ്റോറിയത്തിൽ സംഗമം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഉംറ വിഭാഗം സെക്രട്ടറി മെഹബൂബ് കാപ്പാട് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി. അൻവർ കളിക്കാവ്, അലി ഫസൽ, മൊയ്തീൻകോയ, സുൽബിഹാർ അലി എന്നിവർ സംസാരിച്ചു.
കെ.സി.അബ്ദു ലത്തീഫ്, മുഹമ്മദ് അസ്ലം കാപ്പാട്, കെ.സി.അബ്ദുൽ മജീദ്, മജീദ് മദനി, അബ്ദുൽ ഗഫൂർ അൻസാരി, നൗഫൽ സ്വലാഹി, യാസിർ അൻസാരി എന്നിവർ പങ്കെടുത്തു. തീർഥാടകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. യാത്രാനുഭവങ്ങളും ഉംറയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും തീർഥാടകർ പങ്കുവെച്ചു. അൻസാർ കൊയിലാണ്ടി സ്വാഗതവും അബ്ദുൽ മജീദ് മദനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

