കെ.കെ.ഐ.സി ഫോക്കസ് സംഗമം സംഘടിപ്പിച്ചു
text_fieldsകെ.കെ.ഐ.സി ഫോക്കസ് സംഗമം പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) പ്രഫഷനൽ വിങ് ഫോക്കസ് സംഗമം സംഘടിപ്പിച്ചു. ‘ടൈം മാനേജ്മെന്റ് ഇൻ ഇസ് ലാമിക് പെർസ്പെക്ടീവ്’ എന്ന വിഷയത്തിൽ നടന്ന കെ.കെ.ഐ.സി പ്രസിസന്റും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റുമായ പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പി.എൻ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.
സമയത്തെ സ്രഷ്ടാവിന് തൃപ്തിയുള്ള രൂപത്തിൽ വിനിയോഗിക്കണമെന്ന് അദ്ദേഹം ഉണർത്തി.കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും പ്രഫഷനൽ വിങ് കൺവീനർ അനിലാൽ ആസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

