കെ.കെ.ഐ.സി ഫർവാനിയ സോൺ തർബിയത്ത് ക്യാമ്പ്
text_fieldsശൈഖ് ജാസിം അൽ ഹജ്ജി സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ദഅവാ വിഭാഗത്തിന്റെ തർബിയത്ത് ക്യാമ്പ് ഖൈത്താൻ ബ്ലോക്ക് പത്തിലെ മസ്ജിദ് ഫഹ്ദ് അൽ ഹജജിയിൽ സംഘടിപ്പിച്ചു.ഫർവാനിയ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അസ്വീൽ സലഫി, അബ്ദുൽമജീദ് മദനി, പി.എൻ. അബ്ദുറഹിമാൻ, അബ്ദുറഹിമാൻ തങ്ങൾ, ഇഹ്സാൻ അൽഹിക്ക്മി, അബ്ദുസ്സലാം സ്വലാഹി എന്നിവർ യഥാക്രമം ഖുർആൻ പഠനം, പ്രാർഥനാപഠനം, ഇസ്ലാമിക കർമശാസ്ത്ര ക്ലാസ്, ഹദീസ് വിശദീകരണം, വിശ്വാസപഠനം, ഇസ്ലാമിക ചരിത്ര ക്ലാസ് എന്നിവ അവതരിപ്പിച്ചു.
ഓരോ സെക്ഷനിലും സദസ്സിനോട് ചോദ്യങ്ങൾ ചോദിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ഖുർആൻ വിജ്ഞാനപരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഫർവാനിയ സോണിലെ പഠിതാക്കൾക്കും റമദാനിൽ നടന്ന ഇസ്ലാമിക ക്വിസ് മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണംചെയ്തു.
ഖൈത്താൻ ഇഹ്യാഉത്തുറാസ് ബ്രാഞ്ച് ചെയർമാനും മസ്ജിദ് ഫഹ്ദ് അൽ ഹജജിയിലെ ഇമാം ശൈഖ് ജാസിം അൽ ഹജ്ജി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫി പരിപാടി നിയന്ത്രിച്ചു.

