കെ.കെ.ഐ.സി ഫൈഹ യൂനിറ്റ് മുഖാമുഖം
text_fieldsകെ.കെ.ഐ. സി ഫൈഹ യൂനിറ്റ് മുഖാമുഖം ആക്റ്റിങ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ‘തൗഹീദ്, രിസാലത്ത്, ആഖിറത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മർ കാമ്പയിനിന്റെ ഭാഗമായി ഫൈഹ യൂനിറ്റ് മുഖാമുഖം സംഘടിപ്പിച്ചു.ഫൈഹ യൂനിറ്റ് പ്രസിഡന്റ് നൗഫൽ ഒട്ടുമ്മൽ അധ്യക്ഷതവഹിച്ചു. കെ.കെ.ഐ. സി ആക്റ്റിങ് പ്രസിഡന്റ് കെ.സി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര ഖുർആൻ ഹദീസ് ലേണിങ് സെക്രട്ടറി എ.പി. ഷബീർ സലഫി മുഖാമുഖം നിയന്ത്രിച്ചു. വിവിധ വിഷയങ്ങളിൽ അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി ഏകരൂൽ, മുസ്തഫ സഖാഫി അൽ കാമിലി, ഹാഫിള് അസ്വീല് സലഫി എന്നിവർ മറുപടി നൽകി. യൂനിറ്റ് സെക്രട്ടറി നസീബ് നരിക്കുനി സ്വാഗതവും ദഅവ സെക്രട്ടറി അസ്ഹർ ഇരാട്ട്പേട്ട നന്ദിയും പറഞ്ഞു.

