കെ.കെ.ഐ.സി ഫഹാഹീൽ മദ്റസ സൗഹൃദ സായാഹ്നസംഗമം
text_fieldsകെ.കെ.ഐ.സി ഫഹാഹീൽ മദ്റസ സൗഹൃദ സായാഹ്നസംഗമത്തിൽ സഊദ് അൽ ഹാജിരി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹീൽ മദ്റസ രക്ഷിതാക്കൾക്കായി സൗഹൃദ സായാഹ്നസംഗമം സംഘടിപ്പിച്ചു.ഫഹാഹീൽ ദാറുൽ ഖുർആനിൽനടന്ന പരിപാടിയിൽ ദാറുൽ ഖുർആൻ ജനറൽ മാനേജർ സഊദ് അൽ ഹാജിരി മുഖ്യ അതിഥിയായി പങ്കെടുത്തു. മദ്റസ പ്രധാന അധ്യാപകൻ സജു ചെംനാട് അധ്യക്ഷതവഹിച്ചു. മുസ്തഫ സഖാഫി അൽ കാമിലി ‘മാതൃകയാകണം രക്ഷിതാക്കൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മദ്റസയും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും മക്കളുടെ പഠന, മാനസിക വളർച്ചക്കായി രക്ഷിതാക്കളുടെ സഹകരണത്തോടെ എന്തൊക്കെ ചെയ്യാൻ കഴിയും എന്നും ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു.കേന്ദ്ര ഭാരവാഹികളായ സി.പി.അബ്ദുൽ അസീസ്, അബ്ദുൽ അസീസ് നരക്കോട്, കെ.സി.മുഹമ്മദ് നജീബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

