കെ.കെ.ഐ.സി എൻലൈറ്റനിങ് കോൺഫറൻസ് പ്രചാരണം
text_fieldsകെ.കെ.ഐ.സി എൻലൈറ്റനിങ് കോൺഫറൻസ് പ്രചാരണ
ജഹ്റ യൂനിറ്റ് സംഗമത്തിൽ അഷ്റഫ് മദനി എകരൂൽ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ഈ മാസം 24ന് സംഘടിപ്പിക്കുന്ന എൻലൈറ്റനിങ് കോൺഫറൻസിന്റെ ഭാഗമായി ജഹ്റ യൂനിറ്റ് സംഗമം സംഘടിപ്പിച്ചു. ജഹ്റ മലയാളം ഖുതുബ പള്ളിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘നാം ആരാകണം’എന്ന വിഷയത്തിൽ അബ്ദുൽ സലാം സലാഹിയും ‘ഇസ്ലാം അന്യൂന ആദർശം’എന്ന വിഷയത്തിൽ അഷ്റഫ് മദനി എകരൂലും സംസാരിച്ചു.
ജഹ്റ യൂനിറ്റ് പ്രസിഡന്റ് അബ്ദുല്ല കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി അബ്ബാസിയ സോൺ പ്രസിഡന്റ് അബ്ദുൽ അസീസ് നരക്കോട് ആശംസ നേർന്നു. സുബിൻ യൂസുഫ് സ്വാഗതവും റമീസ് എടവണ്ണ നന്ദിയും പറഞ്ഞു.

