Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി ഈ​ദ്...

കെ.​കെ.​ഐ.​സി ഈ​ദ് ഗാ​ഹ്

text_fields
bookmark_border
eid al-Adha
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് ഈ​ദ് ഗാ​ഹു​ക​ളും ആ​റ് പ​ള്ളി​ക​ളി​ൽ ഈ​ദ് ന​മ​സ്കാ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

സാ​ൽ​മി​യ അ​മ്മാ​ൻ സ്ട്രീ​റ്റി​ലു​ള്ള മ​സ്ജി​ദ് അ​ൽ​നിം​ശി​ന്റെ സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ഈ​ദ് ഗാ​ഹി​ൽ പി.​എ​ൻ. അ​ബ്ദു​റ​ഹി​മാ​നും അ​ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ന് സ​മീ​പം ഈ​ദ് ഗാ​ഹി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി​യും ഫ​ർ​വാ​നി​യ ബ്ലോ​ക്ക് നാ​ലി​ലെ പാ​ർ​ക്കി​ന് സ​മീ​പം ഈ​ദ് ഗാ​ഹി​ൽ ഷ​ബീ​ർ സ​ല​ഫി​യും ഖൈ​ത്താ​ൻ സ്ട്രീ​റ്റ് പെ​ഡ​ൽ ടാ​ഫി​ൽ ഈ​ദ് ഗാ​ഹി​ൽ അ​ബ്ദു​ൽ മ​ജീ​ദ് മ​ദ​നി​യും ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​നി​ന് സ​മീ​പം ദ​ബ്ബൂ​സ് പാ​ർ​ക്കി​ലെ ഈ​ദ് ഗാ​ഹി​ൽ ഇ​ഹ്സാ​ൻ അ​ൽ ഹി​ക​മി​യും മം​ഗ​ഫ് മ​ല​യാ​ള ഖു​ത്തു​ബ ന​ട​ക്കു​ന്ന പ​ള്ളി​ക്ക് സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ഈ​ദ് ഗാ​ഹി​ൽ അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ളും പ്രാ​ർ​ഥ​ന​ക്കും ഖു​ത്തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ഫ​ർ​വാ​നി​യ, ഹ​വ​ല്ലി, ജ​ഹ്റ, ഖൈ​ത്താ​ൻ, മ​ഹ​ബൂ​ല, ശ​ർ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ല​യാ​ള ഖു​ത്തു​ബ പ​ള്ളി​ക​ളി​ൽ യ​ഥാ​ക്ര​മം എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം, ന​ജീ​ബ് പാ​ടൂ​ർ, അ​സ്‌​ലം ആ​ല​പ്പി, സ്വാ​ലി​ഹ് സു​ബൈ​ർ, സി​ദ്ദീ​ഖ് ഫാ​റൂ​ഖി, നി​അ്മ​ത്തു​ള്ള എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്കും ഖു​ത്തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കും. ഈ​ദ് ഗാ​ഹി​ലേ​ക്ക് വ​രു​ന്ന​വ​ർ വു​ദു​വെ​ടു​ത്ത് വ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ്ത്രീ​ക​ൾ​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidGahK.K.I.C.
News Summary - K.K.I.C. EidGah
Next Story