‘കെ.കെ.ഐ.സി’ അഹ്ലൻ വ സഹ്ലൻ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) റമദാനെ സ്വാഗതം ചെയ്തു സംഘടിപ്പിക്കുന്ന ‘അഹ്ലൻ വ സഹ്ലൻ’ പ്രോഗ്രാം വെള്ളിയാഴ്ച റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 5.45ന് ആരംഭിക്കുന്ന പരിപാടി കുവൈത്ത് ഔഖാഫ് മന്ത്രാലയം വിദേശ കാര്യ മേധാവി സത്താം അൽ മുസൈൻ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്ത് ഇഹ്യാ തുറാസ് അൽ ഇസ്ലാമി (ഫർവാനിയ ഗവർണറേറ്റ്) ജനറൽ മാനേജർ സുഊദ് അഷഫ് അൽ മുത്തൈരി ആശംസ നേരും. ‘ഖുർആൻ അനുഗ്രഹവും ആനന്ദവും’ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി, സകാത്ത് സംഭരണവും, വിതരണവും എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും, നോമ്പ് വിധിവിലക്കുകൾ എന്ന വിഷയത്തിൽ ഷഫീഖ് അബ്ദുറഹീമും പ്രഭാഷണം നടത്തും.
റമദാനും സകാത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ സംശയ നിവാരണം, കുട്ടികൾക്കായി കിഡ്സ് മീറ്റ് എന്ന പ്രോഗ്രാം എന്നിവയും ഒരുക്കും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

