കെ.കെ.ഐ.സി അബ്ബാസിയ്യ സോൺ ഭാരവാഹികൾ
text_fieldsഅബ്ദുൽ അസീസ് നരക്കോട് (പ്രസി), സ്വാലിഹ് സുബൈർ
(ജന. സെക്ര), റിസ്വിൻ ഹാഷിം (ട്രഷ)
കുവൈത്ത് സിറ്റി: പുതിയ പ്രവർത്തന വർഷത്തേക്കുള്ള കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ്യ സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ അസീസ് നരക്കോട് (പ്രസി), സ്വാലിഹ് സുബൈർ (ജന. സെക്ര), റിസ്വിൻ ഹാഷിം (ട്രഷ), സൈനുദ്ദീൻ തിരൂർ (വൈസ് പ്രസി).
എ. റമീസ് (ദഅവ), ഫഹദ് ആലുവ (ക്യൂ.എച്ച്.എൽ.സി), ഫിറോസ് മജീദ് (സോഷ്യൽ വെൽഫെയർ), അസ്ലം ആലപ്പി (വിദ്യാഭ്യാസം), സഫറുൽ ഹഖ് (പി.ആർ ആൻഡ് പബ്ലിക്കേഷൻ), സ്വാലിഹ് എം.ബി (ക്രിയേറ്റിവിറ്റി) എന്നിവരെ വകുപ്പ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ സോൺ പ്രസിഡന്റ് ഹാഫിദ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. അബ്ദുൽ ലത്തീഫ്, ഷബീർ നന്തി, ഫൈസൽ മണിയൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.