കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ പ്രോഗ്രാം
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ പ്രോഗ്രാം എൻ.കെ. അബ്ദുസ്സലാം
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) മദ്റസ രക്ഷിതാക്കൾക്ക് ‘അൽ ബിദായ’ എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. അബ്ബാസിയ അബ്ദുറഹ്മാനുബ്നു ഔഫ് മസ്ജിദിൽ സംഘടിപ്പിച്ച പരിപാടി കെ .കെ.ഐ.സി കേന്ദ്ര പി.ആർ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ഷമീർ മദനി അധ്യക്ഷത വഹിച്ചു. കേന്ദ്ര എജുക്കേഷൻ അസിസ്റ്റൻറ് സെക്രട്ടറി അഷ്റഫ് ഏകരൂൽ ആശംസ പ്രഭാഷണം നിർവഹിച്ചു.
നൗഫൽ സ്വലാഹി ഉദ്ബോധന ഭാഷണം നിർവഹിച്ചു. വാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. കെ.കെ.ഐ.സി കേന്ദ്ര ഭാരവാഹികള്‍ അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. മദ്റസ അഡ്മിൻമാരായ ശാഹുൽ ഈരാറ്റുപേട്ട, ഫൈറൂസ്, റമീസ്, അബ്ദുൽ ബായിസ്, അധ്യാപകരായ അസ്ലം ആലപ്പുഴ, സൽമാൻ, അബ്ദുൽ ബാസിത് എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി സ്വാഗതവും അബ്ദുല്‍ അസീസ് നരക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

