കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ ഡേ
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ ഡേയിൽ അബ്ദുൽ അസീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) വിദ്യാഭ്യാസ ബോർഡിൻറെ കീഴില്‍ പ്രവർത്തിക്കുന്ന അബ്ബാസിയ മദ്റസ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. മദ്റസ പ്രധാന അധ്യാപകൻ ഷമീർ മദനി കൊച്ചി അധ്യക്ഷത വഹിച്ചു. കേന്ദ്ര പബ്ലിക് റിലേഷൻ വകുപ്പ് സെക്രട്ടറി എൻ.കെ .അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
അമേരിക്കൻ അക്കാദമി അധ്യാപകൻ അഷറഫ് ഏകരൂൽ ഉദ്ബോധന പ്രഭാഷണം നടത്തി. കെ .കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് ആശംസ നേർന്നു. പൊതു പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. രക്ഷിതാക്കൾ, അധ്യാപകർ, യൂണിറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിമാർ, പി.ടി.എ, എം.ടി.എ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു. അധ്യാപകൻ യാസിർ അൻസാരി സ്വാഗതവും പി.ടി.എ പ്രസിഡന്റ് ജംഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

