Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി അബ്ബാസിയ മദ്റസ 'ഇശൽ നിലാവ്'

text_fields
bookmark_border
കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഇശൽ നിലാവ്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ മദ്റസ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 'ഇശൽ നിലാവ്' എന്ന പേരിൽ ഓൺലൈൻ ഈദ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. മദ്റസ സ്റ്റുഡൻസ് വിങ് ചെയർമാൻ നഹ്യാൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മദ്റസ പ്രധാന അധ്യാപകൻ സമീർ മദനി കൊച്ചി വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി. ഫഹാഹീൽ ഇസ്ലാഹി മദ്റസ പ്രധാന അധ്യാപകൻ സാജു ചെമ്മനാട് ആശംസ നേർന്നു.

വിവിധ മത്സരങ്ങളിൽ ആലിയ മറിയം റിഷാദ്,മുഹമ്മദ് ഫാഹിം,അഫ്താബ് മുഹമ്മദ്, അബു ഫസ്മിൻ, മുഹമ്മദ് ഫാഹിം,മുഹമ്മദ് മർവാൻ, ആലിയ മറിയം, ഹാജിഷ ഇഹ്സാൻ മോഹിദ്, ഹാസിം ഖലീൽ, ഹൻഫ ആയിഷ, ഫിദ (ഉമ്മു ആലിയ), റയാൻ, ജസ, നുഐം അബ്ദുൽ ഗഫൂർ, ആയിറ ആയത്ത് എന്നിവർ വിജയികളായി.

അധ്യാപകരായ യാസർ അൻസാരി, നൗഫൽ സ്വലാഹി, അബ്ദുൽ ബാസിത്ത് ,സജീന , റഹീന, റംല, സൈനബ, സീനത്ത്, സനിയ,സഫിയ്യ,അഫീന, സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളായ ഫർഹാൻ ഷാഹുൽ,നഹ് യാന്‍, ഷെസ ഫർഹീൻ, ഫൈസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Abbasiya Madrasa Organizes 'Ishal Nilavu
Next Story