കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഫാമിലി മീറ്റും യാത്രയയപ്പും
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഫാമിലി മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ മദ്റസ ഫാമിലി മീറ്റും യാത്രയയപ്പും സംഘടിപ്പിച്ചു. കബ്ദിലെ റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സമീർ മദനി കൊച്ചി അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അധ്യാപിക അഫീന ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. നാല് വർഷത്തെ മികച്ച സേവനത്തെ മാനിച്ച് അഫീന ടീച്ചർക്ക് കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് അസ്‌ലം ഉപഹാരം നൽകി ആദരിച്ചു. അബ്ദുറസാഖ്, ബാബു, സമീർ ഖാൻ, സഫറുദ്ദീൻ എന്നിവർ ആശംസ നേർന്നു.
മദ്റസ മാഗസിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനബ ടീച്ചർ സഫീറ ജെബിൻ,അധ്യാപികമാരായ റംല, റഹീന, സഫിയ എന്നിവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
അധ്യാപകരുടെ പ്രത്യേക യോഗത്തിൽ പാഠ്യ-പാഠ്യേതര പുരോഗതിക്കായുള്ള വിവിധ പദ്ധതികൾ ചർച്ച ചെയ്തു. സമീർ മദനി, യാസിർ അൻസാരി, നൗഫൽ സ്വലാഹി, സീനത്ത്, റഹീന, സനിയ ടീച്ചർ, സജീന, സൈനബ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് പ്രധാന അധ്യാപകൻ യാസിർ അൻസാരി സ്വാഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

