കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ പരിപാടിയിൽ അനസ് സ്വലാഹി കൊല്ലം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ ബോർഡിന്റെ കീഴില് പ്രവർത്തിക്കുന്ന അബ്ബാസിയ മദ്റസ ഓറിയന്റേഷൻ ഡേ റിഹാബ് ദാറുല് ഖുർആനിൽ നടന്നു.
പി.ടി.എ പ്രസിഡന്റ് ജംഷീർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനസ് സ്വലാഹി കൊല്ലം ഉദ്ബോധനം നിർവഹിച്ചു. മദ്റസ സംബന്ധമായ കാര്യങ്ങൾ പ്രധാനാധ്യാപകൻ സമീർ മദനി കൊച്ചി വിശദീകരിച്ചു. കേന്ദ്ര ക്രിയേറ്റിവിറ്റി സെക്രട്ടറി അഷ്റഫ് എകരൂൽ ആശംസ നേർന്നു.
മദ്റസ അഡ്മിൻമാരായ ശാഹുൽ, ഫൈറൂസ് എന്നിവർ നേതൃത്വം നൽകി. യാസിർ അൻസാരി സ്വാഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, അധ്യാപകർ, യൂനിറ്റ് എജുക്കേഷൻ സെക്രട്ടറിമാർ, പി.ടി.എ, എം.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

