കെ.കെ.സി.എ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsകുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കനഡയിലേക്കു യാത്രയാകുന്ന ജയേഷ് ഓണശ്ശേരിക്ക് കെ.കെ.സി.എ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് ജയേഷ് ഓണശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ജോൺസൻ വട്ടകോട്ടയിൽ ഭരണ കൈമാറ്റത്തിന് നേതൃത്വം നൽകി.
മൂന്നുവർഷത്തെ സേവനത്തിനുശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്ന് വിരമിച്ച റെജി അഴകേടത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
നിയുക്ത പ്രസിഡന്റ് സെമി ജോൺ ചവറാട്ടിന് മുൻ പ്രസിഡൻറ് ജയേഷ് ഓണശ്ശേരിൽ പതാക കൈമാറി. ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസുകുട്ടി പുത്തൻതറ, എഫ്.എസ്.എസ് കൺവീനർ റോബിൻ അരയത്ത് എന്നിവർ റിപ്പോർട്ട് ബുക്ക്, കണക്ക് ബുക്ക് തുടങ്ങിയവ പുതിയ ഭരണസമിതിക്ക് കൈമാറി.
കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കനഡയിലേക്കു യാത്രയാകുന്ന മുൻ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിക്ക് യാത്രയയപ്പ് നൽകി.
പുതിയ ഭരണസമിതി ഭാരവാഹികളായ സെമി ജോൺ ചവറാട്ട്, ജന. സെക്രട്ടറി ബൈജു തോമസ്, ട്രഷറർ ഇമ്മാനുവേൽ കുര്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ സ്വാഗതം പറഞ്ഞു.

