കെ.കെ.സി.എ ഫുട്ബാൾ ടൂർണമെന്റ്
text_fieldsകെ.കെ.സി.എ ഫുട്ബാൾ ടൂർണമെന്റ് വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ (കെ.കെ.സി.എ) ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മംഗഫ് സബാഹിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് സോണുകളിൽ നിന്നായി ഇരുപത് ടീമുകൾ പങ്കെടുത്തു. മത്സരം കെ.കെ.സി.എ പ്രസിഡന്റ് ജോസുകുട്ടി പുത്തൻതറ ഉദ്ഘാടനം ചെയ്തു.
‘സെവൻസ് ഫുട്ബാൾ ആരവം 2025’ ജനറൽ സെക്രട്ടറി ജോജി ജോയ് പുലിയൻമാനായിൽ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയിൽ നന്ദിയും പറഞ്ഞു.കെ.കെ.സി.എ ഭാരവാഹികളായ ആൽബിൻ ജോസ് അത്തിമറ്റത്തിൽ, ഷിബു ജോൺ ഉറുമ്പനാനിക്കൽ, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യിൽ, ലിഫിൻ ഫിലിപ്പ് നല്ലു വീട്ടിൽ, ജൂണി ഫിലിപ്പ് വെട്ടിക്കൽ, ബൈജു തേവർക്കാട്ടുകുന്നേൽ, സെമി ജോൺ ചവറാട്ട് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

