കെ.കെ.സി.എ ക്രിസ്മസ് പുതുവത്സരാഘോഷവും വാർഷിക പൊതുയോഗവും
text_fieldsകെ.കെ.സി.എ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ജോസ് കുട്ടി പുത്തൻതറ സംസാരിക്കുന്നു
കെ.കെ.സി.എ വാർഷിക പൊതുയോഗ സദസ്സ്
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ (കെ.കെ.സി.എ) ക്രിസ്മസ് പുതുവത്സരാഘോഷവും വാർഷിക പൊതുയോഗവും അബ്ബാസിയ ആസ്പൈർ സ്കൂളിൽ നടന്നു. ക്നാനായ സമുദായ അംഗവും മഹർ ഓർഗനൈസേഷൻ ഫൗണ്ടറും ഡയറക്ടറുമായ സിസ്റ്റർ ലൂസി കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് ജോസ് കുട്ടി പുത്തൻതറ അധ്യക്ഷത വഹിച്ചു.
അബ്ബാസിയ ഇടവക വികാരി ഫാ.സോജൻ പോൾ, അസിസ്റ്റന്റ് വികാരി ഫാ.അനൂപ് അബ്രഹാം, ജനറൽ സെക്രട്ടറി ജോജി ജോയ്, ട്രഷറർ അനീഷ് എം ജോസ്, വൈസ് പ്രസിഡന്റ് ആൽബിൻ ജോസ്, പോഷക സംഘടന പ്രതിനിധികളായ സിനി ബിനോജ്, സാൻജോസ്, ഫെബിൻ ജിനു , ടോമി ജോസ്, സനൂപ് സണ്ണി എന്നിവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി ഷിബു ജോൺ സ്വാഗതവും ജോ.ട്രഷ ജോണി ചെന്നാട്ട് നന്ദിയും പറഞ്ഞു. വുമൺസ് ഫോറം നേതൃത്വത്തിൽ നടന്ന 50 ലധികം വനിതകൾ പങ്കെടുത്ത മാർഗം കളി, ക്രിസ്മസ് പാപ്പാ കോമ്പറ്റീഷൻ എന്നിവ ആകർഷകമായി.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങളും ജോബി ജോണിന്റെ നേതൃത്തിലുള്ള ഗാനമേളയും നടന്നു. 2026 വർഷത്തെ ഭാരവാഹികളായി ബൈജു തേവർക്കാട്ട് കുന്നേൽ (പ്രസി),വരുൺ തേക്കില കാട്ടിൽ (ജന.സെക്ര), ജോസഫ് മുളക്കൻ (ട്രഷ), ഷൈജു പൊട്ടനാനിക്കൽ (ഓഡിറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു. ബിനോ കദളിക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

