കെ.കെ.ബി വടംവലി മത്സരം ഫ്രൻഡ്സ് ഒാഫ് രജീഷ് എ ടീം ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ആവേശകരമായ കെ.കെ.ബി വടംവലി മത്സരത്തിൽ ഫ്രൻഡ്സ് ഒാഫ് രജീഷ് എ ടീം ജേതാക്കളായി. 14 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ പൊരിഞ്ഞ പോരിനൊടുവിൽ കെ.കെ.ബി എ ടീമിനെ കീഴടക്കിയാണ് ഫ്രൻഡ്സ് ഒാഫ് രജീഷ് എ ടീം കിരീടം ചൂടിയത്. എല്ലാ വർഷവും നടക്കാറുള്ള മത്സരം നാട്ടിലെ പ്രളയം മൂലം നീട്ടിവെച്ചാണ് ഇപ്പോൾ നടത്തിയത്. വാട്ടർ ലെവൽ സ്ലാബ് കോർട്ടിൽ മത്സരം കാണാൻ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. ഫ്രൻഡ്സ് ഓഫ് രജീഷ് ബി ടീം മൂന്നാം സ്ഥാനവും രാജു ചലഞ്ചേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. രാജു ചലഞ്ചേഴ്സിെൻറ ജയ്സൺ ആണ് മികച്ച പരിശീലകൻ. ഇടുക്കി അസോസിയേഷൻ ടീമിെൻറ ബിജോ ജോൺ മികച്ച മുൻ വലിക്കാരനുള്ള സമ്മാനം കരസ്ഥമാക്കി.
വിജയികൾക്ക് ട്രോഫികൾക്കുപുറമെ കാട, താറാവ്, കോഴി, മുട്ടനാട് തുടങ്ങിയവയും സമ്മാനങ്ങളായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
