കെ.ജെ.പി.എസ് വനിത ഭാരവാഹികൾ
text_fieldsകെ.ജെ.പി.എസ് വനിത ഭാരവാഹികൾ
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്) വനിത വിഭാഗം 2025 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
സല്മിയയിലെ ശ്രുതി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വനിത ചെയർപേഴ്സൻ രഞ്ജന ബിനിൽ അധ്യക്ഷതവഹിച്ചു. വനിത വേദി സെക്രട്ടറി മിനി ഗീവർഗീസ്, മഞ്ജു ഷാജി, രഹനാ നൈസാം എന്നിവർ സംസാരിച്ചു. അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ വനിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും ഊർജവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലിറ്റി അലക്സാണ്ടർ സ്വാഗതവും പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ഗിരിജ അജയ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി മിനി ഗീവർഗീസ് (ചെയർപേഴ്സൻ), ഗിരിജ അജയ് (സെക്ര.), രഞ്ജന ബിനിൽ (ട്രഷ.), എക്സിക്യൂട്ടിവ് അംഗങ്ങളായി ലിറ്റി അലക്സാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്, ഡയോണിയ ജോയി, രഹിന ഷാനവാസ് എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

