Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജേ​ണ​ലി​സ്റ്റ്...

ജേ​ണ​ലി​സ്റ്റ് കൂ​ട്ടാ​യ്മ​ക​ൾ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kuwait journalist association
cancel

കു​വൈ​ത്ത് സി​റ്റി: മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വേ​ർ​പാ​ടി​ൽ കു​വൈ​ത്ത് ജേ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ജെ.​എ) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, അ​സ്സ​ബാ​ഹ് കു​ടും​ബം, കു​വൈ​ത്ത് ജ​ന​ത എ​ന്നി​വ​രെ കെ.​ജെ.​എ അ​ഗാ​ധ​വും ആ​ത്മാ​ർ​ഥ​വു​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​ക​ട്ടെ എ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ശൈ​ഖ് ന​വാ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​റ​ബ് ജേ​ണ​ലി​സ്റ്റ് ഫെ​ഡ​റേ​ഷ​നും (എ​ഫ്.​എ.​ജെ) അ​നു​ശോ​ചി​ച്ചു. അ​ന്ത​രി​ച്ച അ​മീ​ർ ത​ന്‍റെ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ജ്ഞാ​നി​യും വി​ശ്വ​സ്ത​നു​മാ​യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും അ​റ​ബ്, മു​സ് ലിം രാ​ഷ്ട്ര​ങ്ങ​ളെ പി​ന്തു​ണ​ക്കുന്ന​തി​ലും ശ്ര​ദ്ധ​ചെ​ലു​ത്തി​യ​താ​യും എ​ഫ്.​എ.​ജെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesKuwait NewsKuwait EmirKJA
News Summary - KJA expressed their condolences
Next Story