കിയ കണ്ണൂർ കരിയർ വെബിനാർ
text_fieldsകണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന് കുവൈത്ത് കരിയര്‍ ഗൈഡൻസ് വെബിനാര്‍ പത്തനംതിട്ട ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കണ്ണൂര്‍ എക്സ്പാറ്റ് അസോസിയേഷന് കുവൈത്ത് കരിയര്‍ ഗൈഡൻസ് വെബിനാര്‍ നടത്തി. പത്തനംതിട്ട ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ കാര്യങ്ങൾ ചെയ്യുക ശ്രമകരവും ചെയ്യാതിരിക്കുക എളുപ്പവും ആണെന്നും ശ്രമത്തിലൂടെ മാത്രമേ ഉയരങ്ങൾ കീഴടക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.
അക്കാദമിക് പഠനങ്ങള്‍ക്ക് അപ്പുറത്ത് ഓരോ വിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന പഠന താൽപര്യങ്ങള് പരിപോഷിപ്പിക്കണമെന്നും ആത്മവിശ്വാസവും കഠിന പ്രയത്നവും കൊണ്ട് നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്നും കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ എ.പി. ജയന് പറഞ്ഞു.
വീഴ്ചകളില്‍ തകർന്നുപോവാതെ ശക്തിയോടെ എഴുന്നേറ്റു നില്‍ക്കുന്നവരുടേതാണ് ഈ ലോകം. ആത്മഹത്യ പ്രവണത, ഡിപ്രഷന്, പരാജയ ഭീതി തുടങ്ങിയ സമസ്യകളെ അതിജീവിക്കാന്‍ ശാസ്ത്രീയ പരിശീലനങ്ങളും സംവാദങ്ങളും മാനസികോല്ലാസവും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കിയ പ്രസിഡൻറ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡൊമിനിക് കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വനിത വിങ് അംഗം സ്മിത ജോണ്‍ പ്രോഗ്രാം നിയന്ത്രിച്ചു. എൻ. അജിത് കുമാർ, ഷറഫുദ്ദീൻ കണ്ണേത്ത്, സലിം രാജ്, റോയ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

