ഇറാഖി അഭയാർഥികൾക്ക് 2500 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഇറാഖി അഭയാർഥികൾക്ക് കുവൈത്തിെൻറ സഹായം തുടരുന്നു. ഐ.എസ് വിരുദ്ധ നീക്കത്തിനിടയിൽ ഇറാഖിെൻറ വടക്കൻ
പ്രദേശമായ മൂസിൽ നഗരത്തിൽനിന്ന് പലായനം ചെയ്ത് ക്യാമ്പുകളിൽ കഴിയുന്ന ഇറാഖി കുടുംബങ്ങൾക്കാണ് കുവൈത്ത് െറഡ്ക്രസൻറിെൻറ ആഭിമുഖത്തിൽ സഹായം എത്തിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ മേഖലയിൽ തമ്പടിച്ചിരിക്കുന്ന 15,000 അഭയയാർഥി കുടുംബങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങളാണ് വിതരണം ചെയ്തത്. ഇതിെൻറ സമീപ പ്രദേശങ്ങളിൽ കഴിയുന്നവർക്ക് 2500 കിറ്റുകൾ നേരത്തെ വിതരണം ചെയ്തിരുന്നു.
ഇതോടെ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലായി 150 ടൺ ഭക്ഷ്യസാധനങ്ങളാണ് കുവൈത്ത് െറഡ്ക്രസൻറ് ഇറാഖിലെ അഭയാർഥികൾക്കിടയിൽ മാത്രം വിതരണം ചെയ്തതെന്ന് ഇതിെൻറ ചുമതലയുള്ള മുഹമ്മദ് ബഹാഉദ്ദീൻ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.