കിറ മുബാറക് അൽ കബീർ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ മുബാറക് അൽ കബീർ ഗവർണറേറ്റ് ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ (കിറ) മുബാറക് അൽ കബീർ ഗവർണറേറ്റിന്റെ കീഴിൽ ഏരിയ കമ്മിറ്റിക്ക് രൂപംനൽകി. കാലിക്കറ്റ് ലൈഫ് മെഹ്ബൂല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ ഉദിനൂർ സ്വാഗതം പറഞ്ഞു. ചെയർമാൻ സിദ്ധീഖ് വലിയകത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റഷീദ് തക്കാര ഭാവി പദ്ധതികൾ, തൊഴിൽ സാധ്യതകൾ എന്നിവ വിശദീകരിച്ചു.
ഭാരവാഹികൾ: പി.കെ. അബ്ബാസ് (പ്രസി), അബ്ദുനാസർ ഖുറൈൻ, റിയാസ് പാരിസ് (വൈ.പ്രസി), ഷിയാബ് ബർബീസ് (ജന. സെക്ര), കെ.സി. അബ്ദുല്ല (ജോ.സെക്ര), അബ്ദുനാസർ -അൽ നാസ് (ജോ.സെക്ര.), വി.വി. ഷംസീർ (ട്രഷ). എക്സിക്യൂടിവ് അംഗങ്ങൾ: എ.പി. സിദ്ദീഖ്, ശാക്കിർ, പി.പി. അൻവർ, ഫാസിൽ, ശൻഫീർ, സിദ്ദീഖ് വലിയകത്ത്, മുഹമ്മദ് ശരീഫ്. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റഷീദ് തക്കാര തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് യോഗം നിയന്ത്രിച്ചു. കോഓഡിനേറ്റർ ഷൻഫീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

