Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.ഐ.ജിയുടെ രണ്ടാമത്തെ...

കെ.ഐ.ജിയുടെ രണ്ടാമത്തെ ഹജ്ജ് സംഘം പുറപ്പെട്ടു

text_fields
bookmark_border
കെ.ഐ.ജിയുടെ രണ്ടാമത്തെ ഹജ്ജ് സംഘം പുറപ്പെട്ടു
cancel
camera_alt

കെ.ഐ.ജിയുടെ രണ്ടാമത്തെ ഹജ്ജ് സംഘം കെ.ഐ.ജി ഭാരവാഹികൾകൊപ്പം

കുവൈത്ത് സിറ്റി: കെ.ഐ.ജി നേതൃത്വത്തിലുള്ള ഈ വർഷത്തെ രണ്ടാമത്തെ ഹജ്ജ് സംഘം കുവൈത്തിൽ നിന്ന് പുറപ്പെട്ടു. കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ രണ്ടാമത്തെ ബാച്ചിൽ 16 പേരാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. ഡോ. അമീർ ആണ് രണ്ടാം സംഘത്തെ നയിക്കുന്നത്.

കെ.ഐ.ജി വൈസ് പ്രസിഡൻ്റ് പി.ടി.ശരീഫ് , ജനറൽ സെക്രട്ടറി സാബിക് യൂസുഫ്, ട്രഷറർ പി.ടി.ഷാഫി, ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി, കേന്ദ്ര സമിതിയംഗം കെ.അബ്ദുൽ റഹ്മാൻ, ഹാജിമാരുടെ ബന്ധുക്കൾ എന്നിവർ സംഘത്തെ യാത്രയാക്കാൻ എത്തി.

ഇപ്പോൾ മക്കയിൽ ഉള്ള ആദ്യ സംഘത്തോടൊപ്പം ഈ സംഘം ചേരും. നാട്ടിൽ നിന്നും എത്തിയിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ കേരളാ ഹജ്ജ് ഗ്രൂപ്പുമായി ചേർന്ന് 231 പേരുള്ള ഒരു സംഘമായാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുക. നഹാസ് മാള,ഫൈസൽ മഞ്ചേരി,റഫീഖ് റഹ്മാൻ മൂഴിക്കൽ എന്നീ അമീറുമാരും കേരളാ ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി അബ്ദുൽ മജീദിൻ്റെ നേതൃത്വത്തിലുള്ള അഡ്മിൻമാരുടെ സംഘവും ഗ്രൂപ്പിന് വേണ്ട സേവനങ്ങൾ നൽകും.

മക്കയിൽ ക്ലോക് ടവറിലും മദീനയിൽ ഹറമിന് സമീപത്തുള്ള മർക്കസിയ്യയിലെ പാരഡൈസിലും ഹജ്ജിനോടടുത്ത ഏതാനും ദിവസങ്ങൾ അസീസിയയിലും ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുണ്ട്.

കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും ഹജ്ജിനായി എത്തിച്ചേരാനും തിരിച്ച് പോകാനും കഴിയുന്ന തരത്തിൽ യാത്ര ഷെഡൂൾ ചെയ്തിട്ടുള്ളതിനാൽ ഈ ഗ്രൂപ്പിൽ പോകുന്നവർക്ക് നാട്ടിലുള്ള കുടുംബത്തെ ഹജ്ജിന് കൂടെ കൂട്ടാനും അവരോടൊപ്പം നാട്ടിലേക്ക് പോകാനും കഴിയും.

അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്ന് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. വിവരങ്ങൾക്ക് 65051113 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGLeaveshajjHajj Team
News Summary - KIG's second Hajj team leaves
Next Story