കെ.ഐ.ജി ഉംറ സംഘത്തിന് സ്വീകരണം നൽകി
text_fieldsകെ.ഐ.ജി ഉംറ സംഘത്തിന് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ഉംറ പൂർത്തിയാക്കി തിരികെ എത്തിയ കെ.ഐ.ജി സംഘത്തിന് കുവൈത്തിൽ സ്വീകരണം നൽകി. കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ്, ഹജ്ജ് ഉംറ വകുപ്പ് കൻവീനർ നിയാസ് ഇസ്‍ലാഹി, സെക്രട്ടറി അബ്ദുൽ ഷുക്കൂർ എന്നിവർ സംഘത്തെ സ്വീകരിക്കാനെത്തി.
കെ.ഐ.ജി വൈസ് പ്രസിഡണ്ട് പി.ടി. ശരീഫിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23നാണ് സംഘം പുറപ്പെട്ടത്. ഏഴു ദിവസത്തെ പ്രീമിയം ഉംറ പാക്കേജിൽ മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ സംഘത്തിന് ഹറമുകൾക്കടുത്ത് ഉയർന്ന നിലവാരമുള്ള താമസ സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ഉംറ കർമ്മങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞതിലും, ഒരുക്കിയ സൗകര്യങ്ങളിലും ഹാജിമാർ സന്തോഷവും സംതൃപ്തിയും അറിയിച്ചു. കെ.ഐ.ജിക്ക് കീഴിൽ പതിവായി ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതായും അടുത്തയാത്ര വൈകാതെ ഉണ്ടാകുമെന്നും ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

