ഹിദായത്തുല്ലക്ക് കെ.െഎ.ജി യാത്രയയപ്പ് നൽകി
text_fieldsകെ.െഎ.ജി കുവൈത്ത് സിറ്റി ഏരിയ സെക്രട്ടറി ഹിദായത്തുല്ലക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 23 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.െഎ.ജി കുവൈത്ത് സിറ്റി ഏരിയ സെക്രട്ടറി ഹിദായത്തുല്ലക്ക് യാത്രയയപ്പ് നൽകി.കുവൈത്ത് സിറ്റി ഏരിയ പ്രസിഡൻറ് യൂസുഫ് ദാറുസ്സലാം യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി, വൈസ് പ്രസിഡൻറ് പി.ടി. ശരീഫ്, കേന്ദ്ര നേതാക്കളായ അബ്ദുൽ റസാഖ് നദ്വി, നൈസാം യൂനിറ്റ് നേതാക്കളായ അഫ്സൽ അബ്ദുല്ല, റിയാസ്, ഷാജി, ആരിഫ് അലി, മുഹമ്മദ് റഫീഖ്, ഫൈസൽ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.ഏരിയയുടെ ഉപഹാരം കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി കൈമാറി. യൂനിറ്റുകൾ ഉപഹാരങ്ങൾ നൽകി. കുവൈത്ത് സിറ്റി ഏരിയ സമിതി അംഗങ്ങൾ പങ്കെടുത്തു.

