കെ.ഐ.ജി കുവൈത്ത് സ്‌പീച്ച്ക്രാഫ്റ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി ഡ്രീം വീവേഴ്‌സ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫഹാഹീൽ കേരള ഇസ്ലാമിക് ഗ്രൂപ്പും (കെ.ഐ.ജി) ഡ്രീം വീവേഴ്‌സ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്‌പീച്ച്ക്രാഫ്റ്റ്' വ്യക്തിത്വ വികസന-പ്രസംഗ പരിശീലന പരിപാടിയുടെ ആദ്യ സെഷൻ ഫഹാഹീലിലെ യൂണിറ്റി സെൻ്ററിൽ നടന്നു. ‘ചിന്തിക്കുക, സംസാരിക്കുക, വിജയിക്കുക’ എന്ന പ്രമേയത്തിൽ ആറ് സെഷനുകളായാണ് പരിശീലന പരിപാടി. കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിഖ് യൂസഫ് ഉദ്ഘാടനം ചെയ്തു. ടി.എം.വാഫിഖ് അൻവർ അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കേന്ദ്ര എച്ച്.ആർ.ഡി കൺവീനർ കെ.വി.ഫൈസൽ, കെ.ഐ.ജി ഫഹാഹീൽ എരിയ പ്രസിഡൻ്റ് ഉസാമ അബ്‌ദുൽ റസാഖ് എന്നിവർ ആശംസ നേർന്നു. ഡോ. മുഹമ്മദ് മഖ്‌ലൂഫ്,രാജേഷ് വേണുഗോപാൽ എന്നിവർ ക്ലാസ് നയിച്ചു. യഹിയ ഖിറാഅത്ത് നടത്തി. എച്ച്.ആർ.ഡി ആൻഡ് സ്പീച്ച്ക്രാഫ്റ്റ് കോർഡിനേറ്റർ ടി.എം. അലി അക്ബർ സ്വാഗതം പറഞ്ഞു. 'ടേബിൾ ടോപ്പിക്‌സ്' സെഷനിൽ സഫ്‌വാൻ സമീറും സോജ സാബിക്കും ജേതാക്കളായി. ടി.എം.റമീസ് ചാലാട്ടി, ടി.എം. ബാസിൽ സലീം എന്നിവർ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

