കെ.ഐ.ജി സാൽമിയ ‘മർഹബൻ യാ റമദാൻ’ പഠനസംഗമം നാളെ
text_fieldsകുവൈത്ത് വിമാനത്താവളത്തിലെത്തിയ ഡോ. നഹാസ് മാളയെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മർഹബൻ യാ റമദാൻ പഠന സംഗമം വെള്ളിയാഴ്ച്ച ഉച്ചക്ക് 12 :30 ന് സാൽമിയ ബ്ലോക്ക് 12 ലെ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
ശാന്തപുരം അൽജാമിയ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നിർവഹിക്കും. കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം നിർവഹിക്കും. വിവിധ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- 99615250.
സംഗമത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിയ ഡോ. നഹാസ് മാളയെ വിമാനത്താവളത്തിൽ കെ.ഐ.ജി പ്രതിനിധികൾ സ്വീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

