കെ.ഐ.ജി സാൽമിയ ഗാർഡൻ യൂനിറ്റ് പൊതുസമ്മേളനം
text_fieldsകെ.ഐ.ജി സാൽമിയ ഗാർഡൻ യൂനിറ്റ് പൊതുസമ്മേളനത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന ‘പ്രവാചകൻ വിശ്വ വിമോചകൻ’ എന്ന കാമ്പയിനോടനുബന്ധിച്ച് ഗാർഡൻ യൂനിറ്റ് പൊതുസമ്മേളനം സംഘടിപ്പിച്ചു.
കെ.ഐ.ജി സാൽമിയ ഗാർഡൻ യൂനിറ്റ് പൊതുസമ്മേളന സദസ്സ്
‘ഇതിബാഉറസൂൽ’ എന്ന വിഷയത്തിൽ സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. നൂറ ഖിറാഅത്ത് നടത്തി. മുഹമ്മദ് ഈസ ഇസ്ലാമിക ഗാനം ആലപിച്ചു. യൂനിറ്റ് സെക്രട്ടറി ഇസ്മായിൽ വി.എം സ്വാഗതവും, സാജിദ് വി.എം നന്ദിയും പറഞ്ഞു.

