Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി സാൽമിയ ഏരിയ വെബിനാർ നാളെ

text_fields
bookmark_border
നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ മനസ്സിലാക്കാൻ വെബിനാറിലൂടെ കഴിയും
കെ.ഐ.ജി സാൽമിയ ഏരിയ വെബിനാർ നാളെ
cancel

കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ എച്ച്.ആർ.ഡി വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘ലിവിങ് സ്മാർട്ട് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ നാളെ. സാങ്കേതിക ലോകത്ത് വേഗത്തിൽ വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗങ്ങളും, അത് നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും വെബിനാറിൽ ചർച്ച ചെയ്യും.

ബുധനാഴ്ച രാത്രി 8.15 ന് നടക്കുന്ന പരിപാടിയിൽ ഐ.ടി എക്സ്പെർട്ട് അൻവർ സഈദ് (പ്രസിഡന്റ്, കെ.ഐ.ജി കുവൈത്ത്) ക്ലാസ് നയിക്കും. നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കാൻ ഈ വെബിനാറിലൂടെ കഴിയും. വിവിധ രാജ്യങ്ങളിൽ നിന്നും 200 ൽ പരം ആളുകൾ വെബിനാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കും, സാങ്കേതിക രംഗത്ത് താൽപര്യമുള്ള ഏവർക്കും വെബിനാറിൽ പങ്കെടുക്കാം. ഫോൺ- +96566500813.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIG Salmiya Area Webinar Tomorrow
Next Story