കെ.ഐ.ജി സാൽമിയ ഏരിയ ഖുർആൻ പഠന സംഗമം
text_fieldsകെ.ഐ.ജി സാൽമിയ ഏരിയ ഖുർആൻ പഠന സംഗമത്തിൽ നിയാസ് ഇസ്ലാഹി
മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ഖുർആൻ പഠന സംഗമം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. ഏരിയ പ്രസിഡന്റ് ആസിഫ് വി. ഖാലിദ് അധ്യക്ഷത വഹിച്ചു.
‘ഖുർആനും ജീവിതവും’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്ലാഹി മുഖ്യപ്രഭാഷണം നടത്തി. ഖുർആൻ പരീക്ഷയിൽ ഏരിയയിൽനിന്നും മുഴുവൻ മാർക്ക് നേടിയ ആബിദ സുമി, എം.പി. നജീബ്, ഷിബി സലീം, ജസീറ ആസിഫ്, സഹീർ മുഹമ്മദ്, ആസിഫ് പാലക്കൽ, റൈഹാന നൗഷാദ്, മുംതാസ് ഷജീർ, അബ്ദുൽ അസീസ് എന്നിവർക്ക് പരിപാടിയിൽ സമ്മാനങ്ങൾ നൽകി. ഏരിയ സെക്രട്ടറി റിഷ്ദിൻ അമീർ സ്വാഗതം പറഞ്ഞു.
ഫാറൂഖ് ശർഖി ഖിറാഅത്ത് നടത്തി. ഉദ്ബോധനവും പ്രാർഥനയും കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ നിർവഹിച്ചു.
ഇംഗ്ലീഷ് നോവൽ രചിച്ച അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ പൂർവ വിദ്യാർഥിനി ഫിദ ആൻസിയയെ, നിയാസ് ഇസ്ലാഹി മെമന്റോ നൽകി ആദരിച്ചു. ഏരിയ ട്രഷറർ അബ്ദുൽ ഷുക്കൂർ വണ്ടൂർ നന്ദി പറഞ്ഞു.

