Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി സാൽമിയ ഏരിയ സംഗമവും ഫാമിലി പിക്നിക്കും

text_fields
bookmark_border
കെ.ഐ.ജി സാൽമിയ ഏരിയ സംഗമവും ഫാമിലി പിക്നിക്കും
cancel
camera_alt

കെ.ഐ.ജി സാൽമിയ ഏരിയ പ്രവർത്തക സംഗമത്തിൽ കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ പ്രവർത്തക കുടുംബ സംഗമവും ഫാമിലി പിക്നിക്കും കബദിൽ നടന്നു. സാംസ്കാരിക പരിപാടികൾ, ഐസ് ബ്രേക്കിങ്, ടീം ബിൽഡിംഗ്‌, വിവിധ തരം ഇന്ററക്റ്റീവ് ഗെയിംസ്, ഫാമിലി ഫൺ ഗെയിംസ് എന്നിവ സംഗമത്തിന് നിറം പകർന്നു.

സംഗമത്തിൽ ഏരിയ സെക്രട്ടറി ആസിഫ് ഖാലിദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ്‌ ഷിബിലി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് പ്രവർത്തകർക്കുവേണ്ട പ്രധാന സവിശേഷ ഗുണങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. യൂത്ത് ഇന്ത്യ സാൽമിയ സെക്രട്ടറി റാഇദ്, ഐവ സാൽമിയ ഏരിയ പ്രസിഡന്റ് ഹബീന താജുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. റസിയ നിസാർ മാനസിക ആരോഗ്യ ക്ലാസും ഇന്ററാക്റ്റീവ് സെക്ഷനും നടത്തി.

അബ്ദുൽ ഷുക്കൂർ വണ്ടൂർ ഹദീസ് ക്ലാസ് എടുത്തു. അബ്ദുൽ സലാം ഒലക്കോടിന്റെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസും വ്യായാമവും നടന്നു. കെ ഐ ജി കുവൈത്തിന്റെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള 'ലെറ്റ്‌ അസ് നോ കെ.ഐ.ജി' വീഡിയോ പ്രസന്റേഷൻ മുഹമ്മദ്‌ ഷിബിലി അവതരിപ്പിച്ചു. റഷീദ് മാസ്റ്റർ മൾട്ടി മീഡിയ ക്വിസ് മത്സരം നടത്തി.

കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷയിൽ ഏരിയയിൽ നിന്നും സമ്മാനർഹരായ ഫൈസൽ ബാബു, ആസിഫ് ഖാലിദ്, സഫ്‌വാൻ, സമീറ ഫൈസൽ ബാബു, നിഷ ആസിഫ്, ഷെഹന സഫ്‌വാൻ, പ്രബോധനം ക്വിസ് മത്സര വിജയി റിയാദിനുള്ള സമ്മാനവും, ഏരിയയയിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തന മികവിനുമുള്ള സമ്മാനങ്ങളും കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് വിതരണം ചെയ്തു.

പരിപാടിയുടെ കൺവീനറും ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ദിൽഷാദ്, ഏരിയ ട്രഷറർ നിസാർ കെ റഷീദ്, റിഷ്ദിൻ അമീർ,ഷെഫീഖ് ബാവ, റാഇദ്, അസ്ലഹ്, ഹബീന താജുദ്ധീൻ, നാസർ മടപ്പള്ളി, താജുദ്ധീൻ, നാസർ പതിയാരത്ത്, ഇസ്മായിൽ മാള, സഫ്‌വാൻ, ഫൈസൽ ബാബു, ജഹാൻ അലി, വസീം, മുഹമ്മദ്‌ ഷാഫി എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KIG Salmiya Area Organizes Vibrant Family Get-Together and Picnic
Next Story