കെ.ഐ.ജി സാൽമിയ ഏരിയ ഇസ്റാഅ്- മിഅ്റാജ് പഠനസംഗമം
text_fieldsകെ.ഐ.ജി സാൽമിയ ഏരിയ സംഘടിപ്പിച്ച ഇസ്റാഅ്- മിഅ്റാജ് ഇസ്ലാമിക പഠന സംഗമത്തിൽ ഡോ. അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
സാൽമിയ: കെ.ഐ.ജി സാൽമിയ ഏരിയ ഇസ്റാഅ് - മിഅ്റാജ് ദിനത്തോടനുബന്ധിച്ച് പഠന സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കേന്ദ്ര സമിതി അംഗം ഡോ. അലിഫ് ഷുക്കൂർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചെറുകോട് ഉപസംഹാര പ്രസംഗവും പ്രാർഥനയും നടത്തി.
അബ്ഷർ തറയിൽ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി നിസാർ കെ. റഷീദ് സ്വാഗതവും കൺവീനർ ആസിഫ് വി. ഖാലിദ് നന്ദിയും പറഞ്ഞു.

