കെ.ഐ.ജി സാൽമിയ ഏരിയ കുടുംബസംഗമം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) സംഘടിപ്പിച്ചു വരുന്ന 'തണലാണ് കുടുംബം' കാമ്പയിനോടനുബന്ധിച്ച് കെ. ഐ.ജി സാൽമിയ ഏരിയ കുടുംബസംഗമം വെള്ളിയാഴ്ച. സാൽമിയ ഇന്ത്യൻ എക്സ്ലൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ഒരു മണിക്കാണ് പരിപാടി.
കുടുംബങ്ങളിലും, സമൂഹങ്ങളിലും ധാർമിക ച്യുതിയും, മൂല്യ ച്യതിയും സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ 'തണലാണ് കുടുംബം' എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിന്റെ പ്രാധാന്യം ഏറെയാണെന്ന് സംഘാടകർ അറിയിച്ചു. നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയ ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോ.മുഹമ്മദ് നജീബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 99873903 എന്ന നമ്പറിൽ ബന്ധപ്പെടാം.

