'ഒരുമിച്ച് നീങ്ങാം നന്മയുടെ പാതയിൽ' കെ.ഐ.ജി സാൽമിയ ഏരിയ സമ്മേളനം
text_fieldsകെ.ഐ.ജി സാൽമിയ ഏരിയ സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി:‘ഒരുമിച്ച് നീങ്ങാം നന്മയുടെ പാതയിൽ’ എന്ന ശീർഷകത്തിലുള്ള കാമ്പയിനോടാനുബന്ധിച്ചു സാൽമിയ കെ.ഐ.ജി ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ന്യൂ സെൻട്രൽ ഹാൾ സാൽമിയയിൽ നടന്ന സമ്മേളനത്തിൽ 'കരുത്തും വലിപ്പവുമുള്ള പ്രസ്ഥാനം' എന്ന വിഷയത്തിൽ കെ.ഐ.ജി കുവൈത്ത് കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി സാൽമിയ ഏരിയ സമ്മേളന സദസ്സ്
ഏരിയ ട്രഷറർ നിസാർ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. ഫാറൂഖ് ശർഖി ഖിറാഅത്ത് നടത്തി. ഖുർആൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ റഫ്ഷ, ഏരിയയയിലെ മികച്ച യൂണിറ്റിനുള്ള സാൽമിയക്കുള്ള സമ്മാനങ്ങൾ എന്നിവ കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് സമ്മാനം കൈമാറി. ഏരിയ വൈസ് പ്രസിഡന്റ് അമീർ കാരണത്ത് സമാപന പ്രസംഗം നിർവഹിച്ചു. യൂത്ത് ഇന്ത്യ സാൽമിയ പ്രസിഡന്റ് ജാസ്സിം അഹമദ് ഇസ്മായിൽ, ഐവ ഏരിയ പ്രസിഡന്റ് ജസീറ ബാനു എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുൽ ഷുക്കൂർ വണ്ടൂർ, ആസിഫ് പാലക്കൽ, സഫ്‌വാൻ ആലുവ, നാസർ മടപ്പള്ളി, ഇസ്മായിൽ മാള, ഫൈസൽ ബാബു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

