കെ.ഐ.ജി റിഗ്ഗായ് സൗഹൃദവേദി പുനഃസംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി റിഗ്ഗായ് ഏരിയാ സൗഹൃദവേദി സംഗമം
റിഗ്ഗായ്: കെ.ഐ.ജി റിഗ്ഗായ് ഏരിയാ സൗഹൃദവേദി പുനഃസംഘടിപ്പിച്ചു. ഏരിയ ഓഫിസിൽ കൂടിയ സംഗമത്തിൽ പ്രസിഡന്റ് അറഫാത്ത് അധ്യക്ഷത വഹിച്ചു. സൗഹാർദം, കൂട്ടായ പുരോഗതി, പരസ്പരം മനസ്സിലാക്കൽ എന്നിവയെ സൗഹൃദവേദി എന്ന ആശയം പരിപോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി ഫഹീം സ്വാഗതം പറഞ്ഞു. രവീന്ദ്രൻ, ജിബിൻ, റോയ്, സലാഹുദ്ദീൻ, അഡ്വ. സിറാജ് സ്രാമ്പിക്കൽ, ഡോ. അലിഫ് ഷുക്കൂർ, ജംനാസ്, അൻസാർ, ഗിരീഷ് വയനാട്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കാൻ ഇത്തരം കൂട്ടായ്മകളും ആഘോഷങ്ങളിലെ പരസ്പര പങ്കാളിത്തവും സഹായകരമാണെന്നും കരുത്തുറ്റ സാമൂഹിക നിർമിതിക്ക് അത്യന്താപേക്ഷിതമാണെന്നും ഇവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭാരവാഹികളായി ഗിരീഷ് വയനാട് (പ്രസിഡന്റ്), സൽവാസ് പരപ്പിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സൗഹൃദവേദിയുമായി ബന്ധപ്പെടാൻ 60625251 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

