കെ.​ഐ.​ജി റ​മ​ദാ​ൻ ടെ​ലി​ക്വി​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

06:55 AM
22/05/2020
ലു​ജൈ​ൻ ഖ​ലീ​ൽ, അ​ദ്​​നാ​ൻ നി​യാ​സ്​, സൈ​ബ സൈ​ന​ബ്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കേ​ന്ദ്ര ക​മ്മി​റ്റി കു​വൈ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തി​യ റ​മ​ദാ​ൻ ടെ​ലി ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ലു​ജൈ​ൻ ഖ​ലീ​ൽ (ഫ​ർ​വാ​നി​യ) ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ദ്‌​നാ​ൻ നി​യാ​സ് (അ​ബൂ​ഹ​ലീ​ഫ) ര​ണ്ടാം സ്ഥാ​ന​വും സൈ​ബ സൈ​ന​ബ് (അ​ബ്ബാ​സി​യ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി വി​ജ​യി​ക​ളാ​യി. മേ​യ് എ​ട്ടി​ന് വെ​ള്ളി​യാ​ഴ്‌​ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട മ​ത്സ​രം. 

ഇ​തി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രെ പ്ര​ത്യേ​കം ഉ​ൾ​പ്പെ​ടു​ത്തി 20ന് ​ന​ട​ത്തി​യ ര​ണ്ടാം ഘ​ട്ട മ​ത്സ​ര​ത്തി​ലൂ​ടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ ഗൂ​ഗി​ൾ ഫോ​മി​​െൻറ​യും പ​വ​ർ പോ​യ​ൻ​റി​​െൻറ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്നാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ബ്‌​ദു​ൽ വാ​ഹി​ദ്, എ​ൻ.​സി. അ​ഫ്‌​സ​ൽ, കെ.​എം. അ​ൻ​സാ​ർ, എം.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മു​ഹ​മ്മ​ദ് ഷി​ബി​ലി, ഹി​ദാ​യ​ത്തു​ല്ല, അ​ജ്‌​മ​ൽ, നി​ഹാ​ദ് ഫൈ​സ​ൽ എ​ന്നി​വ​രും ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് എ.​സി. മു​ഹ​മ്മ​ദ് സാ​ജി​ദും നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS