Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
cancel

കുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ ഖുർആൻ പഠന കോഴ്സ് പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സമീറ അബ്ദുൽ അസീസ് (അബുഹലിഫ ഏരിയ) ഒന്നാം സഥാനം നേടി. ഷാനവാസ് തോപ്പിൽ (ഫർവാനിയ) രണ്ടാമതും റമീസ ജിഷാബ് (അബുഹലിഫ) മൂന്നാമതുമെത്തി. മൂവരും 100 ശതമാനം മാർക്ക് നേടിയാണ് മുൻനിരയിലെത്തിയത്.

പങ്കെടുത്തവരിൽ 39 പേർ 100 ശതമാനം മാർക്ക് നേടി. ഇവരിൽ നിന്ന് വേഗത്തിൽ ആദ്യം പരീക്ഷ എഴുതി തീർത്തവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായത്. 57 പേർ 99ശതമാനം മാർക്കും 49 പേർ 98ശതമാനം മാർക്കും നേടി. ഏരിയ തലത്തിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു (90.34ശതമാനം) ഫർവാനിയ ഏരിയ സമ്മാനത്തിനർഹരായി.

കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ് വിജയികളെ പ്രഖ്യാപിച്ചു. ഈ മാസം 18ന് നടന്ന പരീക്ഷയിൽ 535 പേർ പങ്കെടുത്തു. സൂറത്ത് അന്നിസാഅ് മൂന്നാം ഭാഗം 71 മുതൽ 126 വരെയുള്ള ആയത്തുകളെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ അബുൽ അഅ്‍ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ അടിസ്ഥാനമാക്കി നടത്തുന്ന പഠന ക്ലാസുകൾ 35 സെൻററുകളിലായി ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ നടന്നുവരുന്നു.

കുവൈത്തിനകത്തും വിവിധ രാജ്യങ്ങളിലുമായി 700ൽ അധികം വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ ആദ്യവാരത്തിൽ മൂന്ന് മാസം നീണ്ട് നിൽക്കുന്ന വെക്കേഷൻ കോഴ്‌സ് ആരംഭിക്കുമെന്നും ഖുർആൻ സ്റ്റഡീ സെൻറർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 65051113.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIG Quran Study Center Exam Winners Announced
Next Story