കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്റർ സമ്മർ വെക്കേഷൻ കോഴ്‌സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കെ.ഐ.ജി പ്രസിഡൻ്റ് അൻവർ സയീദാണ് ഫലം പ്രഖ്യാപിച്ചത്.
100 ശതമാനം മാർക്ക് വാങ്ങി ആദ്യം ഉത്തരം എഴുതി തീർത്ത് തസ്‌നീം അലി അക്ബർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 100ശതമാനം മാർക്കോടെ എം.കെ.അബ്ദുൽ ഗഫൂർ രണ്ടാം സ്ഥാനവും ഇതേ മാർക്കോടെ അലി അക്ബർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂവരും ഫഹാഹീൽ ഏരിയയിൽ നിന്നുള്ളവരാണ്. ഒരു മണിക്കൂർ നീണ്ട് നിന്ന പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ ആദ്യം എഴുതി തീർന്നവരാണ് മുൻനിര സഥാനങ്ങൾ നേടിയത്.
കൂടുതൽ പേർ പരീക്ഷയെഴുതിയ സാൽമിയ ഏരിയാതല സമ്മാനത്തിനർഹരായി. 28 പേർ 100 ശതമാനം മാർക്ക് വാങ്ങി. 82 പേർ 99 ശതമാനവും 104 പേർ 98 ശതമാനവും മാർക്ക് വാങ്ങി.
ഖുർആനിലെ 68ാം അധ്യായമായ ‘അൽ: ഖലം’ ആയിരുന്നു കോഴ്‌സിൻ്റെ സിലബസ്. ഓൺലൈനായി നടന്ന മൽസരത്തിൽ 610 പേർ പരീക്ഷയെഴുതി. പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായി.
ആദ്യ മൂന്ന് സ്ഥാനക്കാർക്കും മുഴുവൻ മാർക്ക് വാങ്ങിയവർക്കും സമ്മാനം നൽകും.
കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്ററിന് കീഴിൽ കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 45 ഓഫ് ലൈൻ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു. അടുത്ത ആഴ്ച മുതൽ പുതിയ കോഴ്സായ സൂറ: അന്നിസാഇൻ്റെ നാലാം ഭാഗം (127 മുതൽ 176 വരെ ആയത്തുകൾ) ആരംഭിക്കുമെന്ന് കെ.ഐ.ജി ഖുർആൻ സ്റ്റഡീ സെൻ്റർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

