കെ.ഐ.ജി ‘മർഹബൻ യാ റമദാൻ’ ഇന്നും നാളെയും
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി യുടെ നേതൃത്വത്തിൽ റമദാനെ വരവേൽക്കുന്നതിനായി ‘മർഹബൻ യാ റമദാൻ’ എന്ന പേരിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വ്യാഴാഴ്ച രാത്രി ഏഴിന് ഫർവാനിയ ഐഡിയിൽ ഓഡിറ്റോറിയത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ, ഫഹാഹീൽ യൂനിറ്റി സെന്ററിൽ അനീസ് ഫാറൂഖി, സാൽമിയ അൽ സബാഹ് ഫ്രൂട്സ് ബിൽഡിങ് ഹാളിൽ ഡോ.അലിഫ് ഷുക്കൂർ എന്നിവർ പ്രഭാഷണം നിർവഹിക്കും.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് സിറ്റി ഒരുമ ഹാളിൽ നിയാസ് ഇസ്ലാഹി, അബു ഹലീഫ വെൽഫെയർ ഹാളിൽ ഉച്ചക്ക് ഒരു മണിക്ക് സക്കീർ ഹുസൈൻ തുവ്വൂർ, റിഗയ് സിംഫണി ഹാളിൽ രാത്രി ഏഴിന് ഡോ.അലിഫ് ഷുക്കൂർ, ഉച്ചക്ക് ഒരുമണിക്ക് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഹമ്മദ് ഷിബിലി എന്നിവരുടെ നേതൃത്വത്തിൽ പഠന സംഗമങ്ങൾ നടക്കും.

