അറിവിന്റെ വിളംബരമായി കെ.ഐ.ജി മദ്റസ ബിരുദദാന ചടങ്ങ്
text_fieldsകെ.ഐ.ജി മദ്റസ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കെ.ഐ.ജി മദ്റസകളിൽനിന്ന് കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു.
റിഗ്ഗഇ ഔഖാഫ് ബിൽഡിങ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഔഖാഫ് മന്ത്രാലയം വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ സത്താം ഖാലിദ് മുഹമ്മദ് അൽ മുസയ്ൻ ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് മുഹമ്മദ് പി.ടി.ശരീഫ് അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ.അലിഫ് ഷുക്കൂർ ബോർഡിന്റെ വിദ്യാഭ്യാസ സംരംഭങ്ങൾ, നേട്ടങ്ങൾ, ഭാവി കാഴ്ചപ്പാട് എന്നിവ അവതരിപ്പിച്ചു. കുവൈത്തിലെ വിവിധ സാമൂഹിക-മത സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് അറബ് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ താജുദ്ദീൻ മദീനി സ്വാഗതവും ബോർഡ് അംഗം അബ്ദു റസാഖ് നദ്വി നന്ദിയും പറഞ്ഞു. ഫിസ അഷ്റഫ് ഖിറാഅത്ത് നിർവഹിച്ചു. നൈസാം, ഷാഹിദ് എന്നിവർ നേതൃത്വം നൽകി.ഈ വർഷം 51 വിദ്യാർഥികളാണ് ബിരുദം നേടിയത്.
മലയാളം മീഡിയത്തിൽ എ.എം.ഐ ഫഹാഹീലിലെ ഫാത്തിമ ഫർഹ ജി.സി.സി തലത്തിലും കുവൈത്ത് തലത്തിലും ഒന്നാം റാങ്കും ആഗോളതലത്തിൽ രണ്ടാം റാങ്കും നേടി. എ.എം.ഐ അബ്ബാസിയയിലെ റെഹാൻ അൻസാർ, ഫിസ അഷ്റഫ് എന്നിവർ യഥാക്രമം കുവൈത്ത് തലത്തിൽ രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയത്തിൽ സാൽമിയ ബ്രാഞ്ചിലെ റിയോൺ മുഹമ്മദ് റമദാൻ, ഹൽമത് സാദിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. ഫഹാഹീലിലെ നജാഹ് ഫാത്തിമ മൂന്നാം റാങ്ക് നേടി.
കെ.ഐ.ജി കുവൈത്തിൽ എട്ട് മദ്റസകൾ നടത്തുന്നുണ്ട്. നാലെണ്ണം മലയാളം മീഡിയത്തിലും നാലെണ്ണം ഇംഗ്ലീഷ് മീഡിയത്തിലുമാണ്.ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്ലാസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

