കെ.ഐ.ജി നേതാക്കൾ മോർ കൂറിലോസ് തിരുമേനിയെ സന്ദർശിച്ചു
text_fieldsമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. മോർ കൂറിലോസ് ഗീവർഗീസ് തിരുമേനിയെ കേരള ഇസ്ലാമിക് ഗ്രൂപ് നേതാക്കൾ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനത്തിന് കുവൈത്തിലെത്തിയ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. മോർ കൂറിലോസ് ഗീവർഗീസ് തിരുമേനിയെ കേരള ഇസ്ലാമിക് ഗ്രൂപ് നേതാക്കൾ സൗഹൃദ സന്ദർശനം നടത്തി.
അബ്ബാസിയയിലുള്ള മലങ്കര ഓർത്തഡോക്സ് ചർച്ചിലായിരുന്നു കൂടിക്കാഴ്ച. പരസ്പര ബന്ധങ്ങൾ കൂട്ടിച്ചേർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ് അൻവർ സഈദ്, മനാഫ് കൊച്ചുമരക്കാർ, സാബിഖ് യുസുഫ് എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

