‘ആത്മീയത കച്ചവടമല്ല'; കെ.ഐ.ജി സമ്മേളനം സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സമ്മേളനത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ 'ആത്മീയത കച്ചവടമല്ല' എന്ന തലക്കെട്ടിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. ഒരുമ ഹാളിൽ സംടിപ്പിച്ച സമ്മേളനത്തിൽ ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ ആത്മീയത വെറും കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ഭയത്തെ ചൂഷണം ചെയ്യുന്ന വ്യാജന്മാർക്കെതിരെ സമൂഹം വിവേകത്തോടെ രംഗത്തുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഡംബരങ്ങളല്ല, സ്നേഹവും കാരുണ്യവും ലളിത ജീവിതവുമാണ് യഥാർത്ഥ ആത്മീയതയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.ടി.സാജിദ് ഖിറാഅത്ത് നടത്തി. സിറ്റി ഏരിയ ആക്ടിങ് പ്രസിഡന്റ് യുസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ കേന്ദ്ര തലത്തിൽ നടത്തിയ ഖുർആൻ പരീക്ഷയിൽ ഏരിയതലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണംചെയ്തു. കെ.ഐ.ജി ഏരിയ സെക്രട്ടറി എഫ്.എം.ഫൈസൽ സ്വാഗതവും ഏരിയ ട്രഷറർ മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

