കെ.ഐ.ജി കുവൈത്ത് ഗോൾഡൻ ജൂബിലി സമാപനം; പ്രമുഖർ പങ്കെടുക്കും
text_fieldsകുവൈത്ത് സിറ്റി: ‘പ്രകാശം പരത്തിയ അമ്പത് വർഷം’ എന്ന തലക്കെട്ടിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് സംഘടിപ്പിച്ചിരുന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം നവംബർ 17ന് നടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ, എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, കെ.ഐ.ജിയുടെ മുൻ പ്രസിഡന്റുമാരായ പി.കെ.ജമാൽ, കെ.എ.സുബൈർ എന്നിവരും കുവൈത്തിലെ സാമൂഹിക സാംസ്കാരിക സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവരും സമ്മേളനത്തിൽ പങ്കെടുക്കും. കുവൈത്തിലെ കെ.ഐ.ജിയുടെ അമ്പത് വർഷത്തെ സാന്നിധ്യം അടയാളപ്പെടുത്തുന്ന സുവനീർ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

