Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി കു​വൈ​ത്ത്...

കെ.​ഐ.​ജി കു​വൈ​ത്ത് സി​റ്റി ഏ​രി​യ സൗ​ഹൃ​ദ സ​ദ​സ്സ്

text_fields
bookmark_border
കെ.​ഐ.​ജി കു​വൈ​ത്ത് സി​റ്റി ഏ​രി​യ സൗ​ഹൃ​ദ സ​ദ​സ്സ്
cancel

​കുവൈ​ത്ത് സി​റ്റി: 'ആ​ശ​യ സം​വാ​ദ​ത്തി​ന്റെ സൗ​ഹൃ​ദ നാ​ളു​ക​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി കെ.​ഐ.​ജി സി​റ്റി ഏ​രി​യ സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് യൂ​സു​ഫ് ക​ണി​യാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജി.​കെ. എ​ട​ത്ത​നാ​ട്ടു​ക​ര സൗ​ഹൃ​ദ​ഭാ​ഷ​ണം ന​ട​ത്തി. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യ ഗ​ർ​ഭ​കാ​ലം, ജ​ന​ന ശേ​ഷ​മു​ള്ള ജീ​വി​തം, മ​ര​ണാ​ന​ന്ത​ര ജീ​വി​തം എ​ന്നി​വ​യെ യു​ക്തി​സ​ഹ​മാ​യി വി​വ​രി​ച്ച അ​ദ്ദേ​ഹം, സൃ​ഷ്ടി​യി​ലൂ​ടെ സ്ര​ഷ്ടാ​വി​നെ അ​റി​യ​ണ​മെ​ന്നും അ​തു​വ​ഴി​യാ​ണ് ജീ​വി​ത വി​ജ​യം കൈ​വ​രി​ക്കു​ക​യെ​ന്നും ബോ​ധ്യ​പ്പെ​ടു​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി എ​ഫ്.​എം. ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​മ​ർ ഫാ​റൂ​ഖ് ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. ദ​അ​വ ക​ൺ​വീ​ന​ർ ഷാ​ജി ആ​ലു​വ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIG kuwaitkuwaitnews
News Summary - KIG Kuwait City Area
Next Story